ഗർഭിണികൾ വാക്സിനെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഗർഭിണികൾ ത​​െൻറയും കുഞ്ഞി​െൻറയും സുരക്ഷ കണക്കിലെടുത്ത്​ കോവിഡ്​ വാക്​സിനെടുക്കണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുവൻ ഗർഭിണികൾക്കും വാക്​സിൻ നൽകാൻ ‘മാതൃകവചം’ പദ്ധതിയുണ്ട്​. രജിസ്​ട്രേഷന്​ ബുദ്ധിമുട്ടുള്ളവരെ ആശാവർക്കർമാർ സഹായിക്കും.

വാക്​​സിൻ എടുക്കാൻ​ വരുന്നവർക്ക്​ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കും. 40000 ഒാളം ഗർഭിണികൾ വാക്​സിനെടുത്തു. ചിലർ വിമുഖത കാണിക്കുന്നു. പരീക്ഷണങ്ങൾക്കൊടുവിലാണ്​ കേന്ദ്രം ഗർഭിണികൾക്ക്​​ വാക്​സിൻ തീരുമാനിച്ചത്​. മുലയൂട്ടുന്ന അമ്മമാർക്ക്​ ഏത്​ സമയത്തും വാക്​സിൻ നൽകാം.

ഗർഭാവസ്ഥയിലെ അവസാന കാലത്ത്​ ഒന്നാം ഡോസ്​ എടുത്താലും രണ്ടാം ഡോസ്​ കാലത്ത്​ മുലയൂട്ടുന്ന സമയമാകുമെങ്കിലും വാക്​സിൻ എടുക്കുന്നതിൽ തടസ്സമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോസിറ്റിവ്​ കേസുകൾ ഒരേ നിലയിൽ നിൽക്കുകയാണ്​. അടുത്തദിവസങ്ങളിൽ ചെറിയ വർധന വന്നു. മറ്റ്​ സ്ഥലങ്ങളിൽനിന്ന്​ വ്യത്യസ്​തമായ സ്ഥിതി ഇവിടെയുള്ളതിൽ വ്യാകുലപ്പെടേണ്ട. ആരോഗ്യസംവിധാനങ്ങൾക്ക്​ ഉൾക്കൊള്ളാനാകുംവിധം രോഗികളുടെ എണ്ണം നിയന്ത്രിക്കാനായിട്ടുണ്ട്​. മരണനിരക്ക്​ ഇന്ത്യയിൽതന്നെ ഏറ്റവും കുറവാണ്​. മറ്റ്​ രോഗാവസ്ഥ ഉള്ളവരിൽ കോവിഡ്​ രൂക്ഷമാകുന്നതിനാൽ അവർ കൂടുതൽ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: