ഉഴവൂർ വിജയനെ അനുസ്മരിച്ചു

കണ്ണൂർ : എൻ.സി.പി സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്ന ഉഴവൂർ വിജയന്റെ നാലാം ചരമ വാർഷിക ദിനത്തിൽ എൻ സി പി കണ്ണൂർജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. എൻസി പി സംസ്ഥാന നിർവാഹക സമിതി അംഗം കെ.എ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ എം. പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന നിർവാഹക സമിതി അംഗം വി.വി കുഞ്ഞി കൃഷ്ണൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി വി.സി.വാമനൻ, വൈസ് പ്രസിഡന്റ്‌ അനിൽ പുതിയ വീട്ടിൽ,കണ്ണൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.കെ രജിത്,നാഷണലിസ്റ്റ് മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ പി. ശിവദാസ്,നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പ്രദീപൻ തൈക്കണ്ടി,തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: