കണ്ണൂരിൽ ജ്വല്ലറിയില്‍ നിന്നും മോഷണ നടത്തി രക്ഷപ്പെടാൻ ശ്രമിക്കവേ കോയമ്ബത്തൂര്‍ സ്വദേശി പിടിയില്‍

കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തിലെ ജ്വല്ലറിയില്‍ നിന്നും കവര്‍ച്ച നടത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തൊണ്ടിമുതലുമായി ഒരാള്‍ പോലിസ് അറസ്റ്റിലായി. കോയമ്ബത്തൂര്‍ എടയാര്‍ പാളയം ലക്ഷ്മി നഗര്‍ സ്വദേശി വര്‍ഗീസിന്റെ മകന്‍ജോണി(62)നെയാണ് ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിയും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബല്ലാര്‍ഡ് റോഡിലുള്ള സി.കെ.എസ് ജ്വല്ലറിയില്‍ മോഷണം നടത്തിരക്ഷപ്പെടുന്നതിനിടെയാണ് പോലിസ് പിടിയിലായത്. മോഷണം നടത്തിയ 500 ഗ്രാം വെള്ളി ആഭരണങ്ങളും ഫാന്‍സി ആഭരണങ്ങളും പ്രതിയുടെ കൈയില്‍ നിന്നും പോലിസ് കണ്ടെടുത്തു. നേരത്തെ പയ്യന്നൂരില്‍ മോഷണം നടത്തിയതിന് ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ട്. പോലിസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: