നടുവിൽ അമലഗിരി തോട്ടുചാലിൽ ആലക്കോട് എക്സൈസിന്റെ റെയ്ഡിൽ വൻ വാറ്റു സങ്കേതം തകർത്തു

ആലക്കോട്: ആലക്കോട് എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ കെ. അഹമ്മദിന്റ നേതൃത്വത്തിൽ തളിപ്പറമ്പ് വെള്ളാട് നടുവിൽ അമലഗിരി പുറമ്പോക്ക് തോട്ടുചാലിൽ പ്രവർത്തിച്ചു വന്ന വൻ വാറ്റു സാങ്കേതത്തിൽ നടത്തിയ റെയ്ഡിൽ 300ലിറ്റർ വാഷും നിരവധി വാറ്റുപകരണങ്ങളും കണ്ടെടുത്തു അബ്‌കാരി കേസ് എടുത്തു. പ്രതിയെക്കുറിച്ചു സൂചനകൾ ലഭിച്ചിട്ടുള്ളതിനാൽ അന്വേഷണ നടപടികൾ ആരംഭിക്കുവാൻ തീരുമാനിച്ചു. വലുതും ചെറുതുമായ പ്ലാസ്റ്റിക് ബാരലുകളിൽ വാഷ് സൂക്ഷിച്ചിരുന്നത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പ്രകാശൻ ആലക്കൽ സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി.മധു, സി.കെ ഷിബു. പി.കെ രാജീവ് , പെൻസ് , പി എ രഞ്ചിത്ത്കുമാർ, എക്‌സൈസ് ഡ്രൈവർ ജോജൻ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: