കടവത്തൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥി മരണപ്പെട്ടു

കണ്ണൂർ : കടവത്തൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥി മരണപ്പെട്ടു. പെരിങ്ങത്തൂര്‍ അണിയാരം സ്വദേശി കോണോന്നുമ്മൽ റഫീഖിന്റെ മകൻ മുബഷിര്‍ (17) ആണ് മരണപ്പെട്ടത്. കടവത്തൂര്‍ ആറ്റുപുറത്ത് കെട്ടുമ്മല്‍ പുഴയില്‍ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പെരിങ്ങത്തൂർ എൻ.എ എം. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ് മരണപ്പെട്ട മുബഷിർ . മുബഷിറിനെ കൂടാതെ ഒഴുക്കില്‍പെട്ട കൂട്ടുകാരായ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു . മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: