ഇന്ന് 1078 പേർക്ക് കോവിഡ്; 5 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടി. 1078 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16110 ആണ്. ഇന്ന് മാത്രം 798 പേര്‍ക്ക് സമ്പർക്കം വഴി രോഗ ബാധയുണ്ടായി. അതിൽ തന്നെ ഉറവിടമറിയാത്ത 65 പേരുമുണ്ട് .

104 പേർ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 115 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി (55), മൂവാറ്റുപുഴയിലെ ലക്ഷ്മി കുഞ്ഞൻപിള്ള, പാറശ്ശാലയിലെ രവീന്ദ്രൻ, കൊല്ലം എഎസ് പുരത്തെ റഹിയാനത്ത്, കണ്ണൂർ വിളക്കോട്ടൂരെ സദാനന്ദൻ എന്നിവരാണ് മരിച്ചത്. ഇതിൽ റഹിയാനത്ത് ഒഴികെയുള്ളവർ കൊവിഡിതര രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. 

ഇന്ന് 432 പേർ രോഗമുക്തി നേടിയിട്ടുണ്ട്. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 222 കൊല്ലം 106 എറണാകുളം 100 മലപ്പുറം 89 തൃശ്ശൂർ 83 ആലപ്പുഴ 82കോട്ടയം 80 കോഴിക്കോട് 67 ഇടുക്കി 63 കണ്ണൂർ 51 പാലക്കാട് 51 കാസർകോട് 47 പത്തനംതിട്ട 27 വയനാട് 10. നെഗറ്റീവായവരുടെ കണക്ക് തിരുവനന്തപുരം 60 കൊല്ലം 31 ആലപ്പുഴ 39 കോട്ടയം 25 ഇടുക്കി 22 എറണാകുളം 95 തൃശ്ശൂർ 21 പാലക്കാട് 45 മലപ്പുറം 30 കോഴിക്കോട് 16 വയനാട് 5 കണ്ണൂർ 7 കാസർകോട് 36 കഴിഞ്ഞ 24 മണിക്കൂറിനകം 22430 സാമ്പിൾ പരിശോധിച്ചു. 158117 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.

ഉയർന്ന രോഗമുക്തി എണ്ണം ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 432 പേര്‍ക്കാണ് ഇന്ന് കൊവിഡ് ഭേദമായത്. രോഗ വ്യാപന നിരക്ക് ഉയര്‍ന്ന് നിൽക്കുന്ന തലസ്ഥാന ജില്ലയിൽ 222 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.  ഇതിൽ100ഉം സമ്പർക്കം വഴിയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: