തളിപ്പറമ്പിൽ പട്ടാപ്പകൽ മോഷണം; പതിനൊന്ന് പവനോളം കവർന്നു
തളിപ്പറമ്പ്: പെരുമ്പടവ്എടക്കോത്ത് പട്ടാപ്പകൽ മോഷണം. ഇന്ന്പകൽ 10.30നും ഉച്ചയ്ക്ക് 1.30നും ഇടയ്ക്കാണ്
താഴെ എടക്കോത്തെ കോളച്ചിറ വീട്ടിൽഅനിലിന്റെ വീട്ടിൽ മോഷണം നടന്നത്.പതിനൊന്ന് പവനോളം സ്വർണ്ണ ആഭരണങ്ങളാണ് മോഷണം പോയത്.അനിലും ഭാര്യയും ആശുപത്രിയിലും ഇവരുടെ അമ്മ തൊഴിലുറപ്പ് പണിക്കും പോയ സമയത്തായിരുന്നു മോഷണം, വീടിന്റെ പുറകിലുള്ള വാതിൽ തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ അലമാര തുറന്നാണ് മോഷണം നടത്തിയത്. അനിലിന്റെ ഭാര്യയുടെയും അമ്മയുടെയും സ്വർണ്ണാഭരണങ്ങളാണ് നഷ്ട്ടപ്പെട്ടത്. ഉടൻ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും തുടർന്ന് എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. സന്ധ്യയോടെ കണ്ണൂരിൽ നിന്നും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി. നാളെ വിരലടയാള വിദഗ്ദർ മോഷണം നടന്ന വീട്ടിൽ പരിശോധന നടത്തും. വീടുമായി അടുത്ത ബന്ധമുള്ളവരാണ് കവർച്ചക്ക് പിന്നിലെന്നാണ് സൂചന.