കെ.എം ബ്രിഗേഡ് മുന്‍കൈയ്യെടുത്തു; അജയന് തിരിച്ചുനല്‍കിയത് ജീവിതം

കണ്ണൂര്‍: അജയന് ഒരേയൊരു ആഗ്രഹമേയുണ്ടായുള്ളൂ.കത്തിയമര്‍ന്ന വീടിനു പകരം

തനിക്കിനി കയറിക്കിടക്കാനൊരിടമെങ്കിലും വേണം.കോരിച്ചൊരിയുന്ന മഴയില്‍ അജയന്റെ കണ്ണുനീര്‍ ആരും കാണാതെ പോകുമായിരുന്നെങ്കിലും തന്നെ ദൈവം കൈവിട്ടില്ലെന്നതിനു തെളിവാണ് കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നടന്ന ചടങ്ങെന്ന് ഉറപ്പിച്ചുപറയുകയാണ് ഇദ്ദേഹം.ദൈവത്തിന്റെ പ്രതിപുരുഷന്മാരായി അരങ്ങിലെത്തുന്നവരാണ് തെയ്യം കലാകാരന്മാര്‍. അജയന്‍ കോയിപ്രത്തിന് തന്റെ ജീവിതസമ്പാദ്യം നീക്കിവച്ച് പണിത കൊച്ചുവീട് അഗ്നിക്കിരയായപ്പോള്‍ സഹായഹസ്തവുമായി ആദ്യമെത്തിയത് കെ.എം ബ്രിഗേഡ് നവമാധ്യമ കൂട്ടായ്മ…
കണ്ണൂരിലെ കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനും വടക്കേ മലബാറിലെ അറിയപ്പെടുന്ന തെയ്യം കലാകാരനുമായ അജയന്‍ കോയിപ്രത്തിന്റെ വീട് ദിവസങ്ങള്‍ക്കുമുമ്പാണ് അഗ്നിബാധ മൂലം കത്തിനശിച്ചത്.തന്റെ ജീവിത സമ്പാദ്യമായ കിടപ്പാടം നഷ്ടമായതോടെ കടുത്ത മാനസികസമ്മര്‍ദ്ദത്തിലായിരുന്നു ഇദ്ദേഹമെന്ന് അടുപ്പമുള്ളവര്‍ പറയുന്നു.നിര്‍ധന കുടുംബത്തിന്റെ പ്രയാസം തിരിച്ചറിഞ്ഞ സുഹൃത്തുക്കള്‍ സഹൃദയരായ ഉദാരമതികളില്‍ നിന്ന് ധനസമാഹരണം നടത്തിയാണ് ആവശ്യമായ തുക കണ്ടെത്തിയത്.ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളോടനുബന്ധിച്ച് കെ.എം ബ്രിഗേഡ് നവമാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ മുരളീ മന്ദിരത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ വച്ച് കെ.മുരളീധരന്‍ എം.എല്‍.എ അജയന് സഹായധനം കൈമാറി.
ലീഡര്‍ സ്റ്റഡി സെന്റര്‍,ഇന്‍കാസ് ഒ.ഐ.സി.സി ഗ്ലോബല്‍ സെക്രട്ടറി
ബഷീര്‍ അമ്പലായി അദ്ധ്യക്ഷനായി.അബൂബക്കര്‍ (ബഹറിന്‍),കെ.എം ശ്രീധരന്‍,വി.വി ഉണ്ണികൃഷ്ണന്‍,പി.അഭിലാഷ് (കണ്ണൂര്‍)‍ എന്നിവര്‍ ചടങ്ങില്‍‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: