കടവത്തൂർ മൈത്രി സ്പെഷ്യൽ സ്ക്കൂൾ ഭിന്നശേഷി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്വയം തൊഴിൽ  പരിശീലനം നടത്തി

പാനൂർ : പേപ്പർ കൊണ്ട് വിവിധ വർണ്ണങ്ങളിലുള്ള ബേഗുകൾ, പേനകൾ തങ്ങളുടെ വൈകല്യങ്ങൾ മറന്ന് അവർ

നിർമ്മിച്ച വസ്തുകൾക്കെല്ലാം അഴക് ഏറേ ഉണ്ടായിരുന്നു .കടവത്തൂർ മൈത്രി സ്ഷൽ സ്കൂളാണ് ഭിന്നശേഷി കാരായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്വയം തൊഴിൽ സംരംഭത്തിന് പരിശീലന കളരിയൊരുക്കിയത്.
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ സംരംഭവും എന്ന ആശയത്തെ മുൻ നിർത്തി മൈത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെന്റെറിന്റെ കീഴിലാണ് ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത്.

പേപ്പർ ബാഗ് ,പേന, ഫയൽ എന്നിവയുടെ പരിശീലനമാണ് നടന്നത്.

പാരിസ്ഥിതി സൗഹൃദമാകണം ഉൽപന്നങ്ങളുടെ നിർമ്മാണം എന്ന് മനസ്സിലാക്കിയാണ് അധികൃതർ ഇത്തരത്തിലുള്ള പരിശീലന പദ്ധതി തെരഞ്ഞെടുത്തത്.

നിർമ്മിക്കുന്ന പേനകളിൽ വിവിധ തരം വിത്തുകൾ വെക്കുന്നത് കൊണ്ട് ഉപയോഗശേഷം അത് പ്രകൃതിക്ക് ഉപകാരപ്രദമായ വൃക്ഷ തൈകൾ സമ്മാനിക്കുമെന്ന് പരിശീലകർ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് നടപ്പിൽ വരുത്തിയ പ്ലാസ്റ്റിക് ബാഗ് നിരോധനം പേപ്പർ ബാഗിന്റെ വിപണി സാധ്യത ഭിന്നശേഷിക്കാർക്ക് വരുമാനമാർഗമാക്കാനാണ് മൈത്രി ലക്ഷ്യമിടുന്നത് .

തൊഴിൽ പരിശീലന ക്യാമ്പ് മൈത്രി ജനറൽ സെക്രട്ടറി ആർ അബ്ദുൽ ഖാദർ സുല്ലമി ഉദ്ഘാടനം ചെയ്തു കെ ഖാലിദ് മാസ്റ്റർ ,ആരതി രാമചന്ദ്രൻ ,റിയാസ് കൽപകഞ്ചേരി , ഹഫ്സ കെ കെ, റമീസ ജഹാൻ, മുഫീദ് മാസ്റ്റർ, നസീറ റസാഖ്, സലീന എ കെ ,എന്നിവർ സംബന്ധിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: