തലശ്ശേരി കടയിൽ തീപിടുത്തം

തലശ്ശേരി: തലശ്ശേരി നഗരത്തില്‍ ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ വന്‍ തീപ്പിടുത്തം. വന്‍ ജനത്തിരക്കേറിയ ഒ.വി റോഡിലെ പരവതാനി എന്ന സ്ഥാപനത്തിനാണ് തീപ്പിടിച്ചത്. തുടര്‍ന്ന് സമീപത്തെ പരവതാനി, ബേഗ് വില്‍പ്പന കട ഉള്‍പ്പെടെ അഞ്ചോളം കടകള്‍ക്കും തീപ്പടര്‍ന്നു.തലശ്ശേരി അഗ്‌നിശമന സേനയില്‍ നിന്ന് രണ്ട് യൂനിറ്റെത്തി തീണയക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തെ ഓട് മേഞ്ഞ കടയുള്‍പ്പെടെ കത്തി നശിക്കുകയാണ്. പരവതാനിയില്‍ വില്‍പ്പനക്ക് വെച്ച കിടക്ക, ചവിട്ടി ഉള്‍പ്പെടെയാണ് വില്‍പ്പന നടത്തുന്നത്. ഇവയൊക്കെ കത്തി നശിച്ചു. ഇവരുടെ മുകള്‍ നിലയിലെ ഗോഡൗണിനും തീപ്പടര്‍ന്ന് പിടിച്ചതോടെ ഇവിടെ സൂക്ഷിച്ച കിടക്കകളും പായ, ടാര്‍പോളിന്‍ ഉള്‍പ്പെടെയുള്ളവയും കത്തി നശിച്ചു. സമീപത്തെ ഗോവിന്ദന്‍ സണ്‍സ് എന്ന കടയിലെ കിടക്കളും മറ്റും കത്തി നശിച്ചിട്ടുണ്ട്. തൊട്ട് തൊട്ട് കടകളും സ്ഥാപനങ്ങളം പ്രവര്‍ത്തിക്കുന്ന ഒ.വി റോഡിലെ തീ 20 മിനിറ്റിനുള്ളില്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്. സംഭവ സമയം ഒ.വി റോഡിലൂടെ വരികയായിരുന്ന ബസ്സുകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ പോലീസ് വഴി തടഞ്ഞ് മറ്റ് വഴി തിരിച്ച് വിട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: