ചക്കരക്കല്‍ വീട്ടമ്മയുടെ മാലപൊട്ടിച്ച കേസില്‍ പിടിയിലായ രണ്ടുയുവാക്കള്‍ക്ക് തടവും പിഴയും

കണ്ണൂര്‍: ചക്കരക്കല്‍ പോലീസ് പരിധിയില്‍ കഴിഞ്ഞവര്‍ഷം മെയ് 18ന് രാത്രി 8മണിക്ക് വീട്ടില്‍ കയറി വീട്ടമ്മയുടെ

മാലപൊട്ടിച്ച കേസില്‍ പിടിയിലായ രണ്ടുയുവാക്കള്‍ക്ക് മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മുണ്ടയാട് പള്ളിപ്രം റോഡിലെ ദീപത്തില്‍ മോഹനന്റെ ഭാര്യ പി.പി. ശൈലജയുടെ പരാതിയില്‍ ചക്കരക്കല്‍ എസ്.ഐ പി. ബിജു എടക്കോളോത്ത് ഹൗസില്‍ പി.സൂരജ് (27), നീലേശ്വരം തൈക്കടപ്പുറത്തെ യു.പി.എസ് ഹൗസില്‍ ഷാഹുല്‍ ഹമീദ്(25) എന്നിവരെ അറസ്റ്റ് ചെയ്തത്.
തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. വീട്ടുവരാന്തയില്‍ ശൈലജ കുട്ടിയെ പഠിപ്പിക്കുമ്പോള്‍ എല്‍.ഐ.സി. മോഹനന്റെ വീടേതെന്ന് ചോദിച്ച് ഗേറ്റ് കടന്നുവന്ന സൂരജ് മാലപൊട്ടിച്ച് കൂട്ടുപ്രതിയായ ഷാഹുല്‍ഹമീദിനൊപ്പം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: