മുൻ ഇന്ത്യന്‍ ക്രിക്കറ്റ് നായകൻ കപില്‍ദേവിന് കണ്ണൂരിൽ ആരാധകരുടെ ഊഷ്മളമായ സ്വീകരണം
കണ്ണൂര്‍: 1983 ല്‍ ടീമിനെ ഒറ്റയ്ക്ക് കൈപിടിച്ചുയര്‍ത്തി ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയിലെത്തിച്ച നായകന് കപില്‍ ദേവ് കണ്ണൂരിലെത്തിയപ്പോള്‍ ഊഷ്മളമായ സ്വീകരണം. ഖത്തറിലെ വ്യാവസായ പ്രമുഖനുമായ കണ്ണൂര്‍ താണയിലെ ഡോ എംപി ഹസ്സന് കുഞ്ഞിയുടെയും പി.വി സുഹറാബിയുടെയും മകന് ഹാഫിസിന്റെയും മുംബൈയിലെ ഫസല്‍ അബ്ദുല്‍ കരീം ഖാസിയുടെയും തസ്നിം ഖാസിയുടെയും മകള്‍ ആയിഷയുടെയും വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയതായുന്നുഅദ്ദേഹംഇന്നലെ വൈകുന്നേരം മുണ്ടയാട് സ്പോര്‍ട്സ് കോംപ്ലക്സിലായിരുന്നു സല്‍ക്കാരം. ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. ഇന്ത്യന്‍ നായകന് എത്തിയതറിഞ്ഞതോടെ വിവാഹ സല്‍ക്കാരത്തിന് ആവേശം ഏറി. ലഫ്റ്റനന്റ് കേണല്‍ പദവിയുള്ള അദ്ദേഹത്തിന് സുരക്ഷാ ക്രമീകരണങ്ങളുണ്ടായിരുന്നു