കേടുപാട് സംഭവിച്ച 2018 മാർച്ചിലെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ മാറ്റിയെടുക്കാൻ

കേടുപാട് സംഭവിച്ച 2018 മാർച്ചിലെഎസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ മാറ്റിയെടുക്കാൻ വിദ്യാർഥികളും, രക്ഷിതാക്കളും ഇനി

പരീക്ഷാ ഭവൻ കയറി ഇറങ്ങണ്ട. പകരം പ്രിന്റ് തെളിയാത്തതോ സെക്രട്ടറിയുടെ ഒപ്പോ, സീലോ ഇല്ലാത്തതുമായ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികളുടെ കൈവശമുണ്ടെങ്കിൽ അവ സ്കൂളധികൃതർ ശേഖരിച്ച് ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെത്തിച്ച് തുടർ നടപടി സ്വീകരിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം സെക്രട്ടറി സർക്കുലർ നൽകി. ഇത് സംബന്ധിച്ച് സ്കൂൾ പ്രധാന അദ്ധ്യാപകർക്ക് അടിയന്തിര നിർദ്ദേശം നൽകാനാണ് തീരുമാനം. ഇത്തരത്തിൽ സ്കൂളുകളിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റു
കൾ അടുത്ത ദിവസം തന്നെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പ്രത്യേക ദൂതൻ വഴിപരീക്ഷാ ഭവനിലെത്തിക്കേണ്ടതും അവയുടെ പുതിയ പ്രിന്റുകൾ സ്വീകരിച്ച് അതാത് സ്കൂളുകൾക്ക് വിതരണം ചെയ്യേണ്ടതുമാണ്. യാതൊരു കാരണവശാലും വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളോ ബന്ധുക്കളോ സ്കൂളധികൃതരോ സർട്ടിഫിക്കറ്റ് മാറ്റിയെടുക്കുന്നതിനായി പരീക്ഷാഭവനിലെത്തേണ്ട സാഹചര്യം ഉണ്ടാകാതിരിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. ലാമിനേറ്റ് ചെയ്ത 2018 ലെ സർട്ടിഫിക്കറ്റുകൾ മാറ്റി എടുക്കു
ന്നതിന് പ്രത്യേകം ഫീസ് ഈടാക്കേണ്ടതില്ലായെന്നും സർക്കുലർ വ്യക്തമാക്കുന്നു..
സർട്ടിഫിക്കറ്റുകൾ ക്കായിസ്കൂളധികൃതരും
കുട്ടികളുടെ രക്ഷിതാക്കളും പരീക്ഷാഭവനിൽ നേരിട്ട് എത്തി പുതിയ പ്രിന്റുകൾ സ്വീകരിച്ചു
കൊണ്ടിരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അപേക്ഷകർക്ക് ഏറെ ആശ്വാസകരമായ നിർദ്ദേശം നൽകിയത്.2018 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ജില്ലാ
വിദ്യാഭ്യാസ ഓഫീസുകൾ വഴി എല്ലാ സ്കൂളുകളിലും എത്തിച്ചിരുന്നു. ഇതിൽ പരീക്ഷാ സെക്രട്ടറി
യുടെ ഒപ്പോ, സീലോ ഇല്ലാത്തതോ പ്രിന്റ് തെളിയാത്തതോ ആയ സർട്ടിഫിക്കറ്റുകൾ വിതരണം
ചെയ്യാൻ പാടില്ലെന്നും അങ്ങനെയുള്ളവ അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ വഴി പരീക്ഷാഭവനിലെത്തിച്ച്
പുതിയ പ്രിന്റ് സ്കൂളുകൾക്ക് വിതരണം ചെയ്യണമെന്നും അറിയിച്ചിരുന്നു. തുടർന്ന് തിരുത്തലുകൾക്ക് വേണ്ടി വിദ്യാർഥികളും ,രക്ഷിതാക്കളും പരീക്ഷാഭവനിലേക്ക് തിരക്കിട്ട് എത്തി തുടങ്ങിയതോടെയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് കമ്മീഷണറുടെ കാര്യാലയം പുതിയ നിർദ്ദേശം നൽകിയത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: