പെരിങ്ങത്തൂർ–കരിയാട് റോഡ് ഗതാഗത യോഗ്യമാക്കണമെന്നു ഓട്ടോറിക്ഷ ഡ്രൈവേർസ് യൂണിയൻ (സിഐടിയു) പാനൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു
പാനൂർ: മാസങ്ങളോളമായി പൊട്ടിപൊളിഞ്ഞു കിടക്കുന്ന കരിയാട് – പെരിങ്ങത്തൂർ റോഡിന്റെ ശോചനീയവസ്ഥയ്ക്കു
പരിഹാരമുണ്ടാക്കി ഉടൻ ഗതാഗത യോഗ്യമാക്കണമെന്നു ഓട്ടോറിക്ഷ ഡ്രൈവേർസ് യൂണിയൻ (സിഐടിയു) പാനൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
പാനൂർ യുപി സ്ക്കൂൾ ടി ചന്ദ്രൻ നഗറിൽ നടന്ന സമ്മേളനം ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു ) ദേശീയ സെക്രട്ടറി എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വികെ രാഗേഷ് അധ്യക്ഷനായി. എടികെ പ്രകാശൻ രക്തസാക്ഷീ പ്രമേയവും, സിഎച്ച് അജിത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. എടികെ പ്രകാശൻ കൺവീനറായി പ്രമേയ കമ്മിറ്റിയും സിവി രവീന്ദ്രൻ കൺവീനറായി മിനിട്സും പ്രവർത്തിച്ചു. കെ സുജിത്ത് സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: വികെ രാഗേഷ് (പ്രസിഡന്റ്) എടികെ പ്രകാശൻ, വിപി ചന്ദ്രൻ ,വിജയപ്രകാശ് (വൈസ് പ്രസിഡന്റുമാർ) കെ സുജിത്ത് (സെക്രട്ടറി) കെ പ്രമോദ്, പി പ്രകാശൻ, സിഎച്ച് അജിത്ത് (ജോയിന്റ് സെക്രട്ടറിമാർ) കെകെ സുധീർ കുമാർ (ട്രഷറർ)