കണ്ണപുരം എസ്.ഐയെ കയ്യേറ്റം ചെയ്ത രണ്ട് പേർ അറസ്റ്റിൽ

കണ്ണപുരം: കുടുംബ പ്രശ്നത്തിനിടെ പരാതി അന്വേക്ഷിക്കാൻ എത്തിയ എസ്.ഐയെ കയ്യേറ്റം ചെയ്തരണ്ട് പേർ അറസ്റ്റിൽ. ഇന്നലെരാത്രി ഒൻപത് മണിയോടെ കണ്ണപുരം മൊട്ടമ്മലിലായിരുന്നു സംഭവം മദ്യപിച്ച് വീട്ടിൽ എത്തിയ ഗണേശേന്റെ ശല്യം സഹിക്കവയ്യാതെഇയാളുടെ ഭാര്യ പോലിസിൽ വിവരംഅറിയിച്ചതിനെതുടർന്ന് സ്ഥലത്ത് എത്തിയ എസ്.ഐ മഹേഷ് കെ.നായരെ ഗണേശനും സുഹൃത്തുംകുടി കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയുമായിരുന്നു.വലത്കൈക്ക് പരിക്കേറ്റ എസ്.ഐ കണ്ണപുരത്തെ സ്വകാര്യആശുപത്രിയിൽ ചികിസ്ത തേടി. മൊട്ടമ്മൽ സ്വദേശികളായ മുണ്ടേരിവീട്ടിൽ ഗണേശൻ (45) ഇയാളുടെ സുഹൃത്ത് പൊന്നൻ ശ്രീരന്തി (34) എന്നിവരാണ് അറസ്റ്റിലായത്.പോലീസിന്റെ ഔദ്യോഗികകൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതുൾപ്പടെ വിവിധ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: