അറുപത്കാരൻ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കേളകം ഇരട്ടത്തോടിൽ മീൻ പിടിക്കാൻ പോയ അറുപത്കാരനെ കുളത്തിൽ

മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരട്ടത്തോട് സ്വദേശി നെല്ലിയാട്ട് ബേബി(60) യെയാണ് മുങ്ങി മരിച്ച നിലയിൽ കണ്ടത്.ഇരട്ടത്തോട് പാലത്തിനടുത്തള്ള സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിനുള്ളിലെ കുളത്തിലാണ് മൃതദേഹം കാണപ്പെട്ടത്.ഞായറാഴ്ച രാത്രി മീൻ പിടിക്കാൻ പോകുന്നുവെന്ന് ഭാര്യയോട് പറഞ്ഞശേഷം പോയതാണ്.രാവിലെയായിട്ടും കാണാത്തതിനെ തുടർന്ന് ഭാര്യ അയൽവീട്ടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്തിയല്ല.എന്നാൽ കുളത്തിനു സമീപത്തെ വീട്ടുകാരാണ് കുളത്തിനു സമീപത്തായി ചെരുപ്പും കുടയും കണ്ടത്.ഇതേ തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയും അവർ കേളകം പോലീസിലും പേരാവൂർ ഫയർഫോഴ്‌സിലും വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു.ഇതേ തുടർന്നാണ് മൃതദേഹം കിട്ടിയത്.മൃതദേഹം കൂത്തുപറമ്പ് താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി.അബദ്ധത്തിൽ കാൽവഴുതി കുളത്തിൽ വീണതാകാമെന്ന് സംശയിക്കുന്നതായി പോലീസ്പറഞ്ഞു. ഭാര്യ:വത്സമ്മ.മക്കൾ:സരിത,സവിത,സജിൻ.മരുമക്കൾ:ജിജോ,സുമേഷ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: