വംശീയ അധിക്ഷേപം: ജർമൻ മിഡ്ഫീൽഡർ മെസൂദ് ഓസിൽ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ചു

0

ജർമ്മൻ മിഡ്ഫീൽഡർ മെസൂത് ഓസിൽ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. സോഷ്യൽ മീഡിയ വഴിയാണ് താരം ഇനി ജർമ്മനിക്കായി കളിക്കാനില്ല എന്ന് അറിയിച്ചത്. ജർമ്മൻ ഫുട്ബോൾ അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുള്ള 3 കത്തുകൾ വഴിയാണ് താരം കാര്യങ്ങൾ വിശദീകരിച്ചത്.ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായ ജർമ്മൻ ടീമിൽ ഏറ്റവും പഴി കേട്ട താരം ഓസിലായിരുന്നു. ലോകകപ്പിന് മുൻപ് തുർക്കി പ്രസിഡന്റ് ഏർദോഗനെ ഓസിലും സഹ താരം ഗുണ്ടകനും സന്ദർശിച്ചതും ഏറെ വിവാദമായിരുന്നു. ഇതോടെ ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ താരത്തിനെതിരെ കടുത്ത വിമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യങ്ങൾ പറഞ്ഞാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ തന്റെ ടർക്കിഷ് വംശീയതയെ അവഹേളിച്ചുള്ള എന്നതടക്കമുള്ള ഓസിലിന്റെ ആരോപണങ്ങൾ വരും ദിവസങ്ങളിൽ വൻ ചർച്ചയാകും എന്ന് ഉറപ്പാണ്.ജർമ്മാനിക്കായി 92 മത്സരങ്ങൾ കളിച്ച താരം 23 ഗോളുകളും 33 അസിസ്റ്റുകളും സ്വന്തമാക്കി. 2014 ൽ ലോകകപ്പ് നേടിയ ടീമിൽ നിർണായക ഘടകമായിരുന്നു ഓസിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading