മോഷ്ടിച്ച സ്കൂട്ടിയിലെത്തി മാല മോഷണം; പ്രതി അറസ്റ്റിൽ


ആലക്കോട്: മോഷ്ടിച്ച സ്കൂട്ടിയിലെത്തി യുവതിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. പുതിയങ്ങാടി ബീച്ച് റോഡിലെ തളിയിൽ ഹൗസിൽ ഷജിൽ കുമാറിനെ (25)യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എം.പി.വിനീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 17 ന് രാവിലെ ഒമ്പത് മണിയോടെ കുട്ടിയെ സ്കൂൾ വാഹനത്തിൽ യാത്രയാക്കാൻ എത്തിയ ആലക്കോട് കൊട്ടയാട് കവല സ്വദേശി തെക്കേമുറിയിൽ ജോസഫിൻ്റെ ഭാര്യ സോജി (36) യുടെ കഴുത്തിലണിഞ്ഞ രണ്ട് പവൻ്റെ മാലയാണ് വെള്ളസ് കൂട്ടിയിലെത്തിയ ഇയാൾ വഴി ചോദിക്കുന്നതിനിടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. ബഹളം വെച്ച്മോഷ്ടാവിനെ കണ്ടെത്താനായില്ല തുടർന്ന് പോലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.പുതിയങ്ങാടി സി.കെ.ജില്ലികമ്പനിക്ക് സമീപത്തെ സിനോജിൻ്റെ കെ.എൽ.59.ജി. 354 നമ്പർ സ്കൂട്ടി മോഷടിച്ച ശേഷമാണ് മാല മോഷണത്തിന് ആലക്കോട് ഭാഗത്ത് എത്തിയത്.സ്കൂട്ടി മോഷണം പോയതായി സിനോജ് പഴയങ്ങാടി പോലീസിൽ പരാതി നൽകിയിരുന്നു. അതിനിടെ പഴയങ്ങാടിയിലെ ബൈക്ക് തീവെപ്പു കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് ചോദ്യം ചെയ്യലിൽ കണ്ടെത്തി. വിരോധം കാരണം17 ന് പുലർച്ചെമാടായി അടുത്തില തെരുവിലെ ഭാര്യാ സഹോദരൻ എം.അഖിലിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ 13.എ.ക്യു.4992 നമ്പർ ബൈക്ക് കത്തിച്ച സംഭവത്തിലും ഇയാൾ പ്രതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മോഷ്ടിച്ച സ്വർണ്ണമാല ജ്വല്ലറിയിൽ വിൽപന നടത്തിയതായി മനസ്സിലാക്കിയ പോലീസ് സ്വർണ്ണം ഉരുക്കിയ നിലയിൽ ജ്വല്ലറിയിൽ നിന്ന് തൊണ്ടിമുതൽ കണ്ടെത്തി.അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: