ഗുഡ്സ് ഓട്ടോ ഡ്രൈവറെ സ്വന്തം വാഹനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചീമേനി: ഗുഡ്സ് ഓട്ടോ ഡ്രൈവറെ സ്വന്തം വാഹനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാൽ വൈദ്യശാലക്ക് സമീപം താമസിക്കുന്ന ചെറുവത്തൂർ സ്റ്റാൻ്റിലെ ഗുഡ് സ് ഓട്ടോ ഡ്രൈവർഎ.കെ.സുരേഷിനെ (50)യാണ് ഇന്ന് രാവിലെ ഗുഡ്സ് ഓട്ടോക്ക് പിറകിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ ചെറുവത്തൂരിൽ നിന്നും രാത്രിയിൽ ഓട്ടം കഴിഞ്ഞെത്തിയതായിരുന്നു. രാവിലെ മുറിയിൽ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചലിലാണ് തൂങ്ങിയ നിലയിൽകണ്ടത്. വെള്ളച്ചാലിലെ കൃഷ്ണൻ-പാർവ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ. സവിത .മക്കൾ: ശിൽപ, ശരത്.സഹോദരൻ: മധു .ചീമേനി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.