അനധികൃത ക്വാറികളെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

കണ്ണൂർ: പയ്യന്നൂർ വയക്കര പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന പരാതിയെകുറിച്ച് എൻവയൺമെന്റ് ഇംപാക്റ്റ് അസസ്മെന്റ് അതോറിറ്റി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ നിർദേശം. നാലാഴ്ചക്കകം റിപ്പോർട്ട് ഹാജരാക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. അതോറിറ്റി മെംബർ സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. ഉദ്യോഗസ്ഥരുടെ സഹായത്തോടെ ക്വാറികൾ നിയമലംഘനം നടത്തുകയാണെന്നാണ് പരാതി. 200 ഓളം വീടുകളും സ്കൂളും പള്ളിയും ഉൾപ്പെടുന്ന ജനവാസ മേഖലയിലാണ് ക്വാറികൾ പ്രവർത്തിക്കുന്നതെന്ന് സ്വകാര്യ വ്യക്​തി സമർപ്പിച്ച പരാതിയിൽ പറയുന്നു. പരിസ്ഥിതി അംഗീകാരം ലഭിച്ചിട്ടുള്ള ഒരു ക്വാറി നടത്തുന്ന നിയമലംഘനങ്ങളുടെ തെളിവുകൾ പരാതിക്കാരൻ കമീഷന് മുന്നിൽ ഹാജരാക്കി. തുടർന്നാണ് വിശദ പരിശോധന നടത്താൻ കമീഷൻ അതോറിറ്റിക്ക് നിർദേശം നൽകിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: