നഗരത്തിലെ മേൽ പാത നീട്ടൽ ടൂറിസം വികസനം മേയർ പൊതുമരാമത്ത്- ടൂറിസം മന്ത്രിക്ക് നേരിട്ട് നിവേദനം നൽകി

0

കണ്ണൂർ നഗരത്തിലെ നിർദ്ദിഷ്ട മേൽ പാതയുടെ അലൈൻമെന്റ് പള്ളിക്കുന്ന് മുതൽ കണ്ണോത്തുംചാൽ വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടും,
ചിറക്കൽ- മുഴപ്പിലങ്ങാട് ബൈപ്പാസ് എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണം എന്നും,
സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും

ബേപ്പൂർ മാതൃകയിൽ
മ്യൂസിയം- ഫോർട്ട് സെന്റ് ആഞ്ചലോസ്- ഹാർബർ ടൂറിസം പദ്ധതി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്

കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനന്റെ നേതൃത്വത്തിൽ സർവ്വ കക്ഷി കൗൺസിലർമാർ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിക്ക് ഗസ്റ്റ്ഹൗസിൽ വച്ച് നിവേദനം നൽകി.

ഡെപ്യൂട്ടി മേയർ കെ ശബീന, സ്ഥിരം സമിതി അധ്യക്ഷൻ മാരായ അഡ്വ. മാർട്ടിൻ ജോർജ്, അഡ്വ.പി ഇന്ദിര, സിയാദ് തങ്ങൾ, ഷമീമ ടീച്ചർ കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, എൻ സുകന്യ എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.

ഇത് സംബന്ധിച്ച് നേരത്തെ തന്നെ മുഖ്യമന്ത്രിക്കും മേയർ നിവേദനം നൽകിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading