അഭിമാനിക്കാം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം

കൊവിഡ് പ്രതിരോധത്തിനായി ശ്രദ്ധേയവും മാതൃക പരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. ലോക നേതാക്കള്‍ക്കൊപ്പം ഐക്യരാഷ്ട്ര സഭയുടെ വെബിനാറില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുക്കും. ന്യൂയോര്‍ക്ക് ​ഗവര്‍ണര്‍, ലോകാരോ​ഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍, യുഎന്‍ സെക്രട്ടറി ജനറല്‍ എന്നിവര്‍ക്കൊപ്പമാണ് കെ കെ ശൈലജ വെബിനാറില്‍ പങ്കെടുക്കുക.
ലോക പൊതുപ്രവര്‍ത്തക ദിനമായ ഇന്നാണ് കോവിഡ് പ്രതിരോധത്തില്‍ മുന്നണിപ്പോരാളികളായവരെ ഐക്യരാഷ്ട്ര സഭ ആദരിക്കുന്നത്. ഇന്ത്യന്‍ സമയം ആറരയ്ക്കാണ് വെബിനാര്‍. യു.എന്‍ സാമ്ബത്തിക – സാമൂഹ്യകാര്യ വിഭാഗമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
കൊവിഡിന് 19 നെതിരായ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വളരെയധികം ചര്‍ച്ചയായിരുന്നു.
നിരവധി മാധ്യമങ്ങളാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ആരോ​ഗ്യമന്ത്രി കെ കെ ശൈലജയെയും പ്രശംസിച്ച്‌ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്. ബിബിസി ചാനലില്‍ തത്സമയ പരിപാടിയില്‍ ആരോ​ഗ്യമന്ത്രി അതിഥിയായി എത്തുകയും ചെയ്തിരുന്നു. കേരളത്തിന്റെ കൊവി‍ഡ് പ്രവര്‍ത്തനങ്ങള്‍ മന്ത്രി തത്സമയം വിശദീകരിച്ചതും വലിയ ചര്‍ച്ചയായിരുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ചര്‍ച്ചയായ പരിപാടിയില്‍ ആര്‍ദ്രം പദ്ധതിയെ കുറിച്ചും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. ബിബിസി വേള്‍ഡ് ന്യൂസ് വിഭാഗത്തിലാണ് കൊവിഡ് പ്രതിരോധത്തിലെ കേരള മോഡല്‍ ചര്‍ച്ചയായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: