ഹജ്ജ് തീർത്ഥാടനത്തിന് നിയന്ത്രണം; ഇത്തവണ സൗദിക്ക് പുറത്ത് നിന്നുള്ളവർക്ക് അവസരമില്ല

റിയാദ്: ഈ വർഷവും ഹജ്ജ് കർമ്മം നടക്കുമെന്ന് സഊദി അധികൃതർ അറിയിച്ചു. കുറച്ച് ആളുകൾക്ക് മാത്രം അനുമതി നൽകി ഹജ്ജ് കർമം നടത്താനാണ് സഊദി തീരുമാനം. എന്നാൽ, സഊദിയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായവർക്ക് മാത്രമായിരിക്കും അവസരം നൽകുക.

വിദേശരാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഈ വര്‍ഷത്തെ ഹജില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും സഊദി അറേബ്യയിലുള്ളവര്‍ക്ക് ഹജിനെത്താമെന്നും ഹജ് മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപന കരുതലിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചും മറ്റു വ്യവസ്ഥകള്‍ പാലിച്ചുമായിരിക്കും ഹജ് നടത്തുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: