സാമൂഹിക പ്രവർത്തകനെ വീട്ടിൽ കയറി അക്രമിച്ചു

പാനൂർ: വിവാഹാഭാസം ചോദ്യം ചെയ്ത സാമൂഹിക പ്രവർത്തകനെ വീട് കയറി അക്രമിച്ചു. തടയാൻ ശ്രമിച്ച

ഭാര്യക്കും സഹോദരിമാർക്കും പരിക്കേറ്റു.പാനൂരിനടുത്ത എലാങ്കോട്ടെ കരിയ വീട്ടിൽ ഇസ്മയിലി (40) നാണ് ക്രൂരമായ മർദ്ദനമേറ്റത്.
പുത്തുർ മടപ്പുരക്ക് സമീപത്തെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ വധുവിന്റെ വീട്ടിലെത്തിയപ്പോൾ ചടങ്ങുകൾ പ്രഹസനമാക്കാൻ ശ്രമിച്ചത് ഇസ്മയിൽ തടഞ്ഞിരുന്നു. ഇവിടെ നിന്നും വിവാഹ ചടങ്ങുകൾ ബഹിഷ്കരിച്ച് മടങ്ങിയ സംഘം കെ.വി. ഇസ്മയിൽ വീട്ടിലെത്തിയപ്പോൾ വീട് കയറി അക്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച ഭാര്യ സഫീറ (40) സഹോദരിമാരായ സാജിത (35) സമീറ (30) എന്നിവർക്കും മർദ്ദനമേറ്റു.ഇവരെ പാനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

error: Content is protected !!
%d bloggers like this: