അപകടഭീഷണിയായി കടവത്തൂർ-കല്ലിക്കണ്ടി റോഡിൽ  വെള്ളക്കെട്ട്.

പാനൂർ: തെണ്ടപ്പറമ്പിനു സമീപം കടവത്തൂർ കല്ലിക്കണ്ടി റോഡിൽ പാറാട്ട് ഭാഗത്തു നിന്നുള്ള ഉപറോഡ് ചേരുന്ന

ഭാഗത്താണ് വെള്ളക്കെട്ട്. ഓവു പാലത്തിന്റെ നിർമാണ അപാകത കാരണം അടിഭാഗത്ത് മണ്ണ് കെട്ടികിടക്കുന്നതതാണ് വെള്ളം ഒഴുകിപ്പോകാതെ റോഡിൽ കെട്ടികിടന്ന് അപകടം സൃഷ്ടിക്കുന്നത്. വർഷങ്ങൾ ക്കു മുമ്പു് ഇതോടൊപ്പം നിർമിച്ച ചില കലുങ്കുകളും നിർമാണ വൈകല്യങ്ങൾ കാരണം, മാധ്യമം പുതുക്കി പണിതിരുന്നു. ഇപ്പോൾ പ്രദേശത്തെ സന്നദ്ധ സംഘടനാ പ്രവർത്തകർ ശ്രമദാനമായി ഓവു വൃത്തിയാക്കാൻ നടത്തിയ ശ്രമങ്ങൾ ഫലം കാണുന്നില്ല. കുത്തനെയുള്ള ഇറക്കവും വളവും ഉപ റോഡ് ജംഗ്ഷനുമായതിനാൽ ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും അപകട ഭീഷണിയിലാണ്. തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രം ഹയർ സെക്കണ്ടറി സ്കൂൾ മൃഗാശുപത്രി, എൽപി സ്കൂൾ മദ്രസ്സ എൻ എ എം കോളേജ് അടക്കമുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് കടന്നു പോകേണ്ട പ്രധാന കവല എന്ന നിലയിൽ അധികൃതരുടെ പ്രത്യേക പരിഗണനയിൽ പ്രശനം ഉടൻ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

%d bloggers like this: