ശില്പിക്ക് അവഹേളനമെന്ന്: പാനൂർ ബസ്സ് സ്റ്റാന്റിലെ  കെ.എം.സൂപ്പി സ്മാരക ക്ലോക്കും അഴിച്ചുമാറ്റി.

പാനൂർ: ബസ്സ് സ്റ്റാന്റ് ശില്പിക്ക് അവഹേളനമെന്ന്. നഗരസഭക്ലോക്ക് ടവറിലെ ക്ലോക്കും

അഴിച്ചുമാറ്റി. പാനൂർ ബസ്സ് സ്റ്റാന്റിന്റെ ശില്പിയും മുൻ എം.എൽ.എയുമായ കെ.എം.സൂപ്പിയുടെ സ്മരണാർത്ഥം സ്ഥാപിച്ച ക്ലോക്ക് ടവറാണ് അവഹേളനത്തിന്റെ ബാക്കിപത്രമായിരിക്കുന്നത്. ഏതാനും സുമനസ്സുകളുടെ സാമ്പത്തിക സഹായത്തോടെ ലക്ഷകണക്കിന് രൂപ ചെലവഴിച്ചാണ് മുൻ എംഎൽഎയും ദീർഘകാലം പാനൂർ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ എം സൂപ്പിയുടെ സ്മരണാർത്ഥം ബസ് സ്റ്റാന്റിൽ ക്ലോക്ക് ടവർ സ്ഥാപിച്ചത്.സ്ഥാപിച്ച് ഒന്നര വർഷത്തോളം മാത്രമേ ആയിട്ടുള്ളൂവെങ്കിലും നിരവധി തവണ ഇത് ഭാഗികമായി തകർന്നിരുന്നു. പല കോണുകളിൽ നിന്നും ആക്ഷേപമുണ്ടായതിനെ തുടർന്ന് നിരവധി തവണ റിപ്പയർ ചെയ്ത് പൂർവ്വാവസ്ഥയിലാക്കിയിരുന്നു. ഇപ്പോൾ പൂർണമായും തകർന്ന യവസ്ഥയിലാണ് ഈ ക്ലോക്ക് ടവറുള്ളത്. തകർന്നിട്ട് ദിവസങ്ങളായെങ്കിലും ബന്ധപ്പെട്ടവർ ഇതിന് നേരെ കണ്ണടയ്ച്ചിരിക്കുകയാണ്. അവിടെ നേരത്തെയുണ്ടായിരുന്ന പോലീസ് എയ്ഡ് പോസ്റ്റ് ഒഴിവാക്കിയാണ്് കെ എം സൂപ്പി സാഹിബിന്റെ സ്മരണക്കായുള്ള ക്ലോക്ക് ടവർ സ്ഥാപിച്ചത്. അധികാരികളുടെ അനങ്ങപ്പാറ നിലപാടിനെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നു കഴിഞ്ഞു.

%d bloggers like this: