മലയോര ടൂറിസത്തിന്റെ കവാടമാകാൻ; മലപ്പട്ടം മുനമ്പ് കടവ്

വിനോദ സഞ്ചാര മേഖലയുടെ പുത്തനുണർവായി

മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ മലപ്പട്ടം മുനമ്പ് കടവ്.

ജൂൺ 30-ന് പറശ്ശിനിക്കടവിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം നിർവഹിക്കുന്ന മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയിൽ മലപ്പട്ടം മുനമ്പ് കടവിനെയും ഉൾപ്പെടുത്തി. ജൂൺ 24 ന് ഉച്ചയ്ക്ക് 2 മണിക്ക് മലപ്പട്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മലപ്പട്ടം വെസ്റ്റ്ഹില്ലിൽ മലനാട് മലബാർ ടൂറിസം എന്ന വിഷയത്തിൽ അവബോധ സെമിനാർ സംഘടിപ്പിക്കും. ജെയിംസ് മാത്യു എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്യും. മലപ്പട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പജൻ അധ്യക്ഷത വഹിക്കും. റെസ്‌പോൺസിബിൾ ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ രൂപേഷ് കുമാർ. കെ, എം.എം.ആർ ടൂറിസം ആർകിടെക്ട് മധുകുമാർ ടി.വി തുടങ്ങിയവർ വിഷയാവതരണം നടത്തും. മലപ്പട്ടത്തിന്റെ സമീപ പ്രദേശങ്ങളായ ഇരിക്കൂർ, മയ്യിൽ, കുറ്റിയാട്ടൂർ, ശ്രീകണ്ഠാപുരം, ചെങ്ങളായി എന്നീ പ്രദേശങ്ങളിലെ ആളുകളെക്കൂടി ഉൾപ്പെടുത്തിയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ വിശദമായ അവലോകനവും സെമിനാറിൽ നടക്കും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ടൂറിസം രംഗത്ത് മലയോരത്തിന് വലിയ മുന്നേറ്റം കാഴ്ചവെയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ടൂറിസം സാധ്യതകളും പതിൻമടങ്ങ് വർധിക്കും. 325 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 2.5 കോടിയിലധികം രൂപയാണ് മലപ്പട്ടം മുനമ്പ് കടവിനായി നിലവിൽ അനുവദിച്ചിരിക്കുന്നത്

%d bloggers like this: