കണ്ണൂർ വിമാനത്താവളം സെപ്റ്റംബറിൽ; കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചു

ന്യൂഡൽഹി: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം സെപ്റ്റംബറിൽ ആരംഭിക്കുമെന്ന്

കേന്ദ്ര സർക്കാരിന്റെ ഉറപ്പ്. തുടങ്ങുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വിമാനത്താവളത്തിന്റെ പ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി.
വിമാനത്താവളത്തിന്റെ പ്രവർത്തനം തുടങ്ങാൻ നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് സുരേഷ് പ്രഭു മാധ്യമങ്ങളോട് പറഞ്ഞു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാനത്തിന്റെ ഒരു പ്രതിനിധിയെ ചുമതലപ്പെടുത്തും. ഇക്കാര്യം മുഖ്യമന്ത്രിയോട് നിർദേശിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വിമാനത്താവളത്തിന്റെ പ്രവർത്തനം സംസ്ഥാനത്തിന്റെ സമസ്ഥ മേഖലകൾക്കും ഊർജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാണിജ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകൾ പ്രോത്സാഹിപ്പിക്കാൻ പിന്തുണ നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

%d bloggers like this: