ജി.എസ്.ടി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ പോസിറ്റീവായ മാറ്റമുണ്ടാക്കിയെന്ന് മോദി

ചരക്കു സേവന നികുതി (ജി.എസ്.ടി) ഇന്ത്യന്‍ സമ്പദ്ഘടനയില്‍ പോസ്റ്റീവായ മാറ്റമുണ്ടാക്കിയെന്ന അവകാശവാദവുമായി

പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാ ഗേറ്റിനു സമീപത്തു നിര്‍മ്മിക്കുന്ന വാണിജ്യ ഭവന്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകായിരുന്നു അദ്ദേഹം.സാങ്കേതിക വിദ്യ ബിസിനസ് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ എളുപ്പമാക്കി. വരുന്ന വര്‍ഷങ്ങളില്‍ അത് കൂടുതല്‍ വളരും. ജി.എസ്.ടി സമ്പദ്ഘടനയില്‍ പോസിറ്റീവായ മാറ്റമുണ്ടാക്കി- മോദി പറഞ്ഞു

226 കോടി രൂപ ചെലവില്‍ 4.33 ഏക്കര്‍ സ്ഥലത്താണ് വാണിജ്യ ഭവന്‍ നിര്‍മിക്കുന്നത്. ആയിരം ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഉള്‍ക്കൊള്ളുന്നതാണ് കെട്ടിടം.

%d bloggers like this: