റംബൂട്ടാന്‍ പഴം തൊണ്ടയില്‍ കുടുങ്ങി പന്ത്രണ്ടുകാരന്‍ മരിച്ചു

തിരുവനന്തപുരം: റംബൂട്ടാന്‍ പഴം തൊണ്ടയില്‍ കുടുങ്ങി പന്ത്രണ്ടുകാരന്‍

മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ഷിബു-സംഗീത ദമ്പതികളുടെ മകന്‍ ഭരത് ആഞ്ജനാണ്(12) മരിച്ചത്. വീട്ടില്‍ വച്ച് റംബൂട്ടാന്‍ കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം നേരിട്ടു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മേനംകുളം സെന്‍റ് മാര്‍ത്തോസ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ. മംഗലപുരം പോലീസ് കേസെടുത്തിട്ടുണ്ട്.

error: Content is protected !!
%d bloggers like this: