പിണറായിയില്‍ പട്ടികളെയും പൂച്ചകളെയും കൈയും കാലും വെട്ടി തള്ളുന്നു; ആയുധ പരിശീലനമാണോന്ന് സംശയം

തലശ്ശേരി: പിണറായിയില്‍ പട്ടികളെയും പൂച്ചകളെയും കൈയും കാലും വെട്ടി

തെരുവില്‍ തള്ളുന്നു. മൃഗസ്‌നേഹികളെ ഏറെ വേദനിപ്പിക്കുന്ന കാഴ്ച ദുരൂഹതയുണര്‍ത്തുന്നതാണ്. ഓലയമ്പലം ടൗണിനടുത്ത് വ്യാഴാഴ്ച രാവിലെ കാണപ്പെട്ട ഒരു പൂച്ചയുടെ ദൃശ്യം കരളലിയിക്കുന്നതായിരുന്നു. നാല് കാലുകളും വെട്ടിമാറ്റപ്പെട്ട പൂച്ച പിന്നീട് പിടഞ്ഞു ചത്തു. ശേഷം ഇന്നലെ രാവിലെ ആശുപത്രി റോഡില്‍ ചത്തുകിടന്ന പൂച്ചയുടെ ഒരു കാല് അറുത്തുമാറ്റിയിരുന്നു.

അക്രമിസംഘം പരിശീലനത്തിനായി ഇവയെ ഇരയാക്കിയതാണോയെന്ന് സംശയിക്കുന്നവരുണ്ട്. ഏതാനും മാസം മുമ്പ് ഈ പരിസരങ്ങളില്‍ ഒന്നിലേറെ നായ്ക്കളെ ഇതേ രീതിയില്‍ കാലുകള്‍ അറുത്തുമാറ്റിയിരുന്നു. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃഗസംരക്ഷണ സേനയും പിണറായിലെത്തുന്നുണ്ട്

error: Content is protected !!
%d bloggers like this: