ഹൃദയാഘാതം; കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി


റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി. മാവിലായിയിൽ മുണ്ടയോട് സ്വദേശി ജയപ്രകാശ് (62) ആണ് മരിച്ചത്. 25 വർഷമായി സൗദിയിൽ ഡ്രാഫ്റ്റ്‌സ്മാൻ ജോലി ചെയ്തുവരികയായിരുന്നു.

കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ ഹാര യൂണിറ്റ് അംഗമായിരുന്നു. നേരത്തെ കേന്ദ്ര കമ്മിറ്റി അംഗം, മലാസ് ഏരിയ സെക്രട്ടറി, ഏരിയ രക്ഷാധികാരി, സമിതി കണ്‍വീനര്‍ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

കൂത്തുപറമ്പ് പഴയ നിരത്തിലെ പരേതരായ കെ.സി കൃഷ്ണന്റെയും പീറ്റക്കണ്ടി മാധവിയുടേയും മകനാണ്. ഭാര്യ: ശ്രീജ. മക്കൾ: സാരംഗ്, സാന്ത്വന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ജയപ്രകാശിന്റെ ആകസ്മിക മരണത്തിലൂടെ കേളിയുടെ പ്രവർത്തനങ്ങളിൽ ഇടപെടുന്ന ഒരു സജീവ പ്രവർത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് അംഗങ്ങൾ അനുസ്മരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: