പയ്യന്നൂര്‍ നഗരസഭാ പരിധിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ 11 മുതല്‍ ആറുവരെ

പയ്യന്നൂര്‍: കോവിഡ് രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി ലളിതയുടെ അധ്യക്ഷതയില്‍ കോവിഡ് കോര്‍ കമ്മിറ്റി അവലോകന യോഗം ചേര്‍ന്നു. പയ്യന്നൂര്‍ നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ ചുവടെ ചേര്‍ത്ത ദിവസങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ നിയന്ത്രണം പാലിച്ചുകൊണ്ട് രാവിലെ 11 മുതല്‍ വൈകുന്നേരം ആറ് വരെ തുറക്കാന്‍ അനുമതി നല്‍കി. ആവശ്യക്കാരില്‍ നിന്ന് ഓര്‍ഡറുകള്‍ സ്വീകരിച്ച് ഹോം ഡലിവറി മാത്രമായി വിതരണം ചെയ്യുന്നതിനും, ഒരു വ്യാപാര സ്ഥാപനത്തില്‍ ഒന്നിലധികം ഇനത്തിലുള്ള സാധനങ്ങള്‍ വില്‍ക്കുന്നുണ്ടെങ്കില്‍ എതെങ്കിലും ഒന്നിന് മുന്‍ഗണന നല്‍കി നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളില്‍ മാത്രം ഹോം ഡെലിവറി നടത്തേണ്ടതാണ്. നിലവില്‍ അവശ്യ വസ്തു വില്‍പ്പന നടത്തുന്ന കടകള്‍ ഏഴുമണി വരെയും, ഹോട്ടലുകളില്‍ എട്ടുമണി വരെ പാര്‍സല്‍ നല്‍കാവുന്നതുമാണ്. 24.05.2021 മുതല്‍ 30.05.2021 വരെ തിങ്കള്‍- സിമന്റ്, ടെക്സ്റ്റയില്‍സ്, മലഞ്ചരക്ക് കടകള്‍. ചൊവ്വ- സ്റ്റീല്‍-ഹാര്‍ഡ് വേയര്‍- കമ്പി, ജ്യുവലറി കടകള്‍. ബുധന്‍- ടൈല്‍സ്, സാനിറ്ററി കടകള്‍. വ്യാഴം- ഇലക്ട്രിക്കല്‍- പ്ലംബ്ലിങ്, സിമന്റ്, ടെക്സ്റ്റയില്‍സ് കടകള്‍. വെള്ളി- മലഞ്ചരക്ക്, സ്റ്റീല്‍, ഹാര്‍ഡ് വേയര്‍, കമ്പി, ജ്യുവലറി കടകള്‍. ശനി- ടൈല്‍സ്, സാനിറ്ററി, പ്ലംബിങ്, ഇലക്ട്രിക്കല്‍സ് കടകള്‍. പകര്‍ച്ചവ്യാധികള്‍ക്കെതിരേ മുന്‍കരുതലുകളെടുത്തുകൊണ്ട് ഞായറാഴ്ച വീടുകളും പരിസരവും ശുചീകരിച്ചുകൊണ്ട് ഡ്രൈ ഡേ ആചരിക്കും. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭ പരിധിയിലെ വാര്‍ഡുകളിലെ ഡ്രൈനേജുകള്‍ ശുചീകരിക്കുന്നതിന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് അതാതു വാര്‍ഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് ശുചീകരണ പ്രവര്‍ത്തനം നടത്തും. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ കാലപ്പഴക്കം സംഭവിച്ച ആല്‍മരത്തിന്റെ ഭാഗം അടര്‍ന്നുവീണ് സാരമായി പരിക്കേറ്റ രണ്ടുപേര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ആവശ്യമായ ശുപാര്‍ശ നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. യോഗത്തില്‍ വൈസ് ചെയര്‍മാന്‍ പി.വി കുഞ്ഞപ്പന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, തഹസില്‍ദാര്‍, നഗരസഭ സെക്രട്ടറി, ആരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: