കിണവക്കൽ ജുമാമസ്ജിദിൽ മോഷണം

കൂത്തുപറമ്പ്: കിണവക്കൽ ജുമാ മസ്ജിദിൽ മോഷണം. മസ്ജിദിനകത്ത് ഉണ്ടായിരുന്ന മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു. ശനിയാഴ്ച രാവിലെ അഞ്ചോടെ പള്ളിയിൽ ബാങ്ക് വിളിക്കാൻ എത്തിയ ആളാണ് മോഷണവിവരം ആദ്യം അറിയുന്നത്. മസ്ജിദിന്റെ പുറത്തെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്.

പണം കവർന്നശേഷം ഭണ്ഡാരപ്പെട്ടികൾ സമീപത്തുതന്നെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. പള്ളി കമ്മിറ്റി സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് കൂത്തുപറമ്പ് പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: