കോർപ്പറേഷൻ രണ്ടാംഘട്ട ശുചീകരണം 25-ന്‌ തുടങ്ങുംകണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ മഴക്കാലപൂർവ ശുചീകരണത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ 25ന്‌ തുടങ്ങും. ഈ ദിവസം കോർപ്പറേഷൻ പരിധിയിലെ പ്രധാനപ്പെട്ട അഞ്ചു കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

26, 27 തീയതികളിലായി 55 ഡിവിഷനുകളിലും വാർഡുതല ശുചിത്വ കമ്മിറ്റി കൗൺസിലർമാരുടെ മേൽ‌നോട്ടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ മേയർ അഡ്വ. ടി.ഒ.മോഹനൻ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി മേയർ കെ.ഷബീന, സ്ഥിരംസമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, സെക്രട്ടറി ഡി.സാജു, ഹെൽത്ത് സൂപ്പർവൈസർ ദാമോദരൻ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

നേരത്തേ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കോർപ്പറേഷൻ പരിധിയിലെ ഓടകളും തോടുകളും ശുചീകരിച്ചിരുന്നു.

അപകടകരമായ രീതിയിൽ നിൽക്കുന്ന മരച്ചില്ലകളും മറ്റും മുറിച്ചു മാറ്റിയിരുന്നു.

ഡെങ്കിപ്പനി പ്രതിരോധം ഏറ്റെടുക്കണം

ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിനായി ഓരോ കുടുംബാംഗങ്ങളും മുന്നിട്ടിറങ്ങണം. 29, 30 തീയതികളിൽ കോർപ്പറേഷൻ പ്രദേശത്തെ എല്ലാ വീടുകളും പരിസരങ്ങളും ശുചീകരിക്കാൻ ഓരോ കുടുംബാംഗങ്ങളും തയ്യാറാവണം.

അഡ്വ. ടി.ഒ.മോഹനൻമേയർ, കണ്ണൂർ കോർപ്പറേഷൻ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: