15 ലിറ്റർ ചാരായവുമായി നടുവിൽ സ്വദേശി ആലക്കോട് എക്സൈസ് പിടിയിൽ

15 ലിറ്റർ ചാരായം കൈവശം വെച്ച് കടത്തിയതിനും 200 ലിറ്റർ വാഷ് വീട്ടിൽ സൂക്ഷിച്ചതിനും നടുവിൽ അരങ്ങം സ്വദേശി പള്ളത്തു വീട്ടിൽ സജിയെ ആലക്കോട് എക്‌സൈസ് അബ്കാരി നിയമ പ്രകാരം കേസ് ചാർജ്ജ് ചെയ്തു. നടുവിൽ,ഉത്തൂർ, മീൻപറ്റി,പുലിക്കുരുമ്പ,കുടിയാൻമല,കരുവഞ്ചാൽ പ്രദേശങ്ങളിൽ സ്ഥിരമായി വാറ്റു ചാരായം നിർമ്മിച്ചു കൊടുക്കുന്നയാളിൽ പ്രധാനിയാണ് സജി

കോവിഡിന്റെ രണ്ടാം വരവിന്റെ പശ്ചാതലത്തിൽ മദ്യശാലകൾ അടച്ചതോടെ നാടൻ ചാരായംവ്യാപകമായി വീട് കേന്ദ്രി കരിച്ചു നിർമിച്ചു വിൽപന നടത്തുന്നുവെന്ന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ആലക്കോട് എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവിന്റെ നേതൃത്വത്തിൽ നടുവിൽ വില്ലേജിൽപ്പെട്ട അരങ്ങു പ്രദേശത്ത് നടത്തിയ റെയ്‌ഡിൽ 15 ലിറ്റർ നാടൻ ചാരായം കടത്തിവന്നതിനും 200 ലിറ്റർ വാഷ് വീട്ടിൽ സൂക്ഷിച്ച കുറ്റത്തിനും ന്യൂ നടുവിൽ അരങ്ങു പള്ളത്തു വീട്ടിൽ രാമൻ മകൻ പി.സജി എന്നയാളുടെ പേരിൽ അബ്‌കാരി
കേസെടുത്തു. വീടു കേന്ദ്രികരിച്ചു വൻതോതിൽ ചാരായം നിർമ്മിച്ചു പകലും, രാത്രികാലങ്ങളിലും ചാരായം കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തി ലായിരുന്നു. സ്‌ഥലത്തു നിന്നും നടുവിൽ,ഉത്തൂർ, മീൻപറ്റി,പുലിക്കുരുമ്പ,കുടിയാൻമല,കരുവഞ്ചാൽ പ്രദേശങ്ങളിൽ സ്ഥിരമായി വാറ്റു ചാരായം നിർമ്മിച്ചു കൊടുക്കുന്നയാളിൽ പ്രധാനിയായ സജിയെ പുലർച്ച യ്ക്ക് മഫ്ടിയിൽ എത്തിയാണ് എക്സൈസുകാർ പിടികൂടി കേസെടുത്തത്. കോവിഡ് -19 രോഗ വ്യാപന തീവ്രതയായതിനാലും, പരിസര പ്രദേശങ്ങൾ നിരീക്ഷണതിലായത്തിനുകേരള സർക്കാരിന്റെ സാമൂഹിക അകലം പാലിക്കുവാനുള്ള നിർദ്ദേശങ്ങൾ അനുസരിക്കുന്നതിനും ജീവനക്കാരുടെആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും തത്സമയം അറസ്റ്റ് ചെയ്തിട്ടില്ല.ആലക്കോട് റെയ്ഞ്ച് സംഘം നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ.അഹമ്മദ്‌,വനിത സിവിൽ എക്സൈസ് ഓഫീസർ എം.മുനീറ, സിവിൽ എക്സൈസ് ഓഫീസർമാരായ എ. എസ്സ്. അരവിന്ദ്,എം.ബി.മുനീർ,വി.ധനേഷ്. എം.സുരേന്ദ്രൻ, ടി.വി.മധു,ഡ്രൈവർ ജോജൻ. എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: