ഒഡീഷയിൽ അഞ്ചാം തവണയും നവീൻ പട്‌നായിക്

ഒഡീഷയിലെ കെട്ടുറപ്പുള്ള വൃക്ഷമായി പന്തലിച്ചു നിൽക്കുകയാണ് നവീൻ പട്‌നായിക്. പ്രതിപക്ഷ പാർട്ടികൾ നിരവധി തവണ തകർക്കാൻ ശ്രമിച്ചെങ്കിലും വീഴ്ത്താൻ പോയിട്ട് തൊടാൻ പോലും കഴിഞ്ഞിട്ടില്ല ഈ വടവൃക്ഷത്തെ എന്നുതന്നെ വേണം പറയാൻ. ഒരു തവണയല്ല ഇത് അഞ്ചാം തവണയാണ് ഒഡീഷയിൽ നവീൻ പട്‌നായിക്ക് വിജയക്കൊടി പാറിച്ചിരിക്കുന്നത്. ഇതോടെ വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേൽക്കാൻ ഒരുങ്ങുകയാണ് നവീൻ പട്‌നായിക്.ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്. സിക്കിം, ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ് എന്നിവയാണ് ഒഡീഷയെക്കൂടാതെ തെരെഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: