വൻ മാഹി മദ്യവേട്ട യുവാവ് അറസ്റ്റിൽ

വൻ മാഹി മദ്യവേട്ട യുവാവ് അറസ്റ്റിൽ.മട്ടന്നൂർ എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ പി.വി സുലൈമാന്റെ നേതൃത്ത്വത്തിൽ നടത്തിയ റെയ്ഡിൽ മാഹി മദ്യവുമായി യുവാവ് അറസ്റ്റിൽ . സെൻട്രൽ പൊയിലൂർ സ്വദേശി താഴത്ത് വീട്ടിൽ സജീവൻ മകൻ ടി വരുൺ നെയാണ് നൂറ്റിയെൺപത് മില്ലി ലിറ്ററിന്റെ എഴുന്നൂറ്റി അറുപത്തിയെട്ട് കുപ്പി മാഹി മദ്യവുമായി KL 58 R 6739 ഇന്നോവ കാർ സഹിതം പിടികൂടിയത് . ഇയാൾ മാഹി മദ്യത്തിന്റെ ഓർഡർ എടുത്തതിന് ശേഷം ആവശ്യക്കാർക്ക് മദ്യം എത്തിച്ച് കൊടുക്കുന്നതാണ് ഇയാളുടെ രീതി . തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനായി ചാവശ്ശേരി പറമ്പിൽ മദ്യം എത്തുന്നുണ്ടെന്ന് പ്രിവന്റീവ് ഓഫീസർ കെ.പി പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന നിരിക്ഷണത്തിലാണ് മദ്യം പിടികൂടിയത് . പ്രിവന്റീവ് ഓഫീസർ കെ.പി പ്രമോദ് ,സിവിൽ എക്സൈസ് ഓഫിസർമാരായ കെ.കെ.സാജൻ, കെ. സുനീഷ് ,ബെൻഹർകോട്ടത്ത് വളപ്പിൽ ,എക്സൈസ് ഡ്രൈവർ കെ ബിനീഷ് എന്നിവർ ചേർന്ന് സാഹസികമായാണ് പ്രതിയെ കീഴടക്കിയത് . ഇയാളെ നാളെ മട്ടന്നൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കും

mahi

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: