സി പി എം ഇപ്പോൾ ചെറിയ പാർട്ടി ; ശബരിമല വിഷയം ചതിച്ചു ;കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗിനേക്കാൾ ചെറിയ പാർട്ടിയായി ഇപ്പോൾ സിപിഎം എന്ന് കുഞ്ഞാലിക്കുട്ടി. തമിഴ്‌നാട്ടിലെ ഒരു സീറ്റടക്കം, മുസ്ളീം ലീഗിന് ഇപ്പോൾ ആകെ മൂന്നു സീറ്റായി. എൽഡിഎഫിന് അതിലും കുറവായിരിക്കും. സിപിഎമ്മിന് ആകെ സാധ്യതയുള്ളത് തമിഴ്‌നാട്ടിൽ ഒരു സീറ്റുകിട്ടാനാണെന്നും അത് തന്നെ മുസ്‌ലിം ലീഗിന്റെയും കോൺഗ്രസിന്‍റെയും കൂടി സഹായം കൊണ്ട് ജയിച്ചു എന്നേ പറയാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ സിപിഎം ചെയ്ത കാര്യങ്ങൾ ശരിയായില്ല എന്നാണ് അന്നുമിന്നും മുസ്‌ലിം ലീഗ് പറഞ്ഞിട്ടുള്ളത്. ശബരിമല വിഷയത്തിൽ സിപിഎം ജനങ്ങളെ സങ്കടപ്പെടുത്തിയതിന്‍റെ ഫലമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: