കേരളം തൂത്തുവാരി യുഡിഎഫ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം. ഇരുപതിൽ ഇരുപത് സീറ്റിലും ആധിപത്യം ഉറപ്പിച്ച് യുഡിഎഫ് മുന്നേറിയപ്പോൾ ഇടത് കോട്ടകൾ പോലും തകര്‍ന്നടിഞ്ഞു. ഇടത് മുന്നണിയുടെ ഉറച്ച കോട്ടകളിൽ പോലും അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് ഉണ്ടാക്കിയത്. ആലപ്പുഴയിലും കാസര്‍കോട്ടും മാത്രമാണ് ലീഡ് നില ആടി ഉലഞ്ഞത്. ആലപ്പുഴയിൽ എഎം ആരിഫും ഷാനിമോൾ ഉസ്മാനും ലീഡിൽ മാറിമാറി വരികയാണ്. കാസര്‍കോട്ട് ആദ്യ ഘട്ടത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താൻ വൻ ലീഡുണ്ടാക്കിയെങ്കിലും പിന്നീട് എൽഡിഎഫ് തിരിച്ച് പിടിച്ചു. വോട്ടെണ്ണെൽ പുരോഗമിക്കുന്പോൾ കാസര്‍കോട്ടെ ലീഡ് നില മാറിമറിയുകയാണ്. കണ്ണൂരിൽ പികെ ശ്രീമതി തുടക്കത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും പിന്നീട് ഇടത് മുന്നണി പുറകിൽ പോയി. കെ സുധാകരന്റെ പടയോട്ടമാണ് പിന്നെ കണ്ടത്. അഭിമാന പോരാട്ടം നടന്ന വടകരയിൽ ആദ്യം ഉണ്ടായിരുന്ന ലീഡ് നിലനിര്‍ത്താൻ പി ജയരാജന് കഴിഞ്ഞില്ല. കെ മുരളീധരൻ വടകര പിടിക്കുന്ന അവസ്ഥയാണ് പിന്നീട് കണ്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: