കേന്ദ്രത്തിൽ മോദി തരംഗം ; ബി ജെ പി കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനം

വമ്പിച്ച ലീഡുമായാണ് ബിജെപി നേതാക്കള്‍ അധികാരത്തിലേക്ക് എത്തുന്നത്. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് ഗാന്ധി നഗറിലെ ഭൂരിപക്ഷം രണ്ട് ലക്ഷം കടന്നു. മുതിര്‍ന്ന ബിജെപ് നേതാവ് എൽ കെ അദ്വാനി ആറ് തവണ മത്സരിച്ച് വിജയിച്ച ​​ഗുജറാത്തിലെ ​ഗാന്ധി ന​ഗർ മണ്ഡലത്തിലാണ് അമിത് ഷായുടെ മിന്നുന്ന പ്രകടനം. വാരണാസിയില്‍ പ്രധാനമന്ത്രിയുടെ ലീഡ് 93,000 കടന്നു. അമേഠിയില്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ സ്മൃതി ഇറാനിയും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ലീഡ് നിലയിൽ സ്മൃതി ഇറാനി വ്യക്തമായ മേധാവിത്വം നിലനിർത്തുകയാണ്. വയനാട്ടിൽ കൂറ്റൻ ലീഡ് നേടിയ രാഹുൽ ഗാന്ധിക്ക് പക്ഷെ തന്റെ സിറ്റിങ് സീറ്റായ അമേഠിയിൽ ഈ മേധാവിത്വം നിലനിർത്താനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: