പി സി യുടെ പാർട്ടി സുരേന്ദ്രനെ തുണച്ചില്ല ? ശബരിമലയും തുണച്ചില്ല

ശബരിമല പ്രശ്നങ്ങള്‍ക്ക് പിന്നാലെ പി സി ജോര്‍ജ് പരസ്യ പിന്തുണ നല്‍കിയ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 2217 വോട്ടുകള്‍ മാത്രമാണ്. പൂഞ്ഞാർ മണ്ഡലത്തിൽ യുഡിഎഫാണ് ഒന്നാമതുള്ളത്. പി സി ജോർജിന്‍റെ നിലപാടിന് വലിയ തിരിച്ചടിയാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ നല്‍കിയത്.ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് പിന്നാലെ ഏറെ ആകാംഷയോടെ മുന്നണികള്‍ കാത്തിരുന്ന പത്തനംതിട്ടയിലും യുഡിഎഫ് തരംഗം. സിറ്റിങ് എം പി ആന്‍റോ ആന്‍റണിയും എല്‍ഡിഎഫിന്‍റെ ആറൻമുള എംഎൽഎ വീണ ജോർജും തമ്മിലുള്ള മല്‍സരത്തിന്‍റഎ ഗതി മാറിയത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍റെ വരവോടെയായിരുന്നു.അതോടെ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് സ്വന്തം മണ്ഡലമായ ആറൻമുളയിൽ പോലും പിന്നിലായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: