ലോക്സഭാ വോട്ടെണ്ണൽ ; പെരിയയിലും കല്ല്യോട്ടും നിരോധനാജ്ഞ

ലോക്സഭാ വോട്ടെണ്ണൽ പ്രമാണിച്ച് ഇരട്ടക്കൊലപാതകം നടന്ന പെരിയയിലും കല്ല്യോട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു.സംഘർഷ സാധ്യത കണക്കിലെടുത്താണ് പെരിയയിലും പരിസരത്തും 144 പ്രഖ്യാപിച്ചത്.ഇന്ന് രാവിലെ എട്ടുമണിമുതൽ 24 മണിക്കൂര് നേരത്തേക്കാണ് നിരോധനാജ്ഞ.ഇവിടങ്ങളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രകടനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഫെബ്രുവരി 17 നാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ത് ലാലും കൊല്ലപ്പെട്ടത്. തുടര്‍ന്ന് പെരിയയിലും പരിസര പ്രദേശത്തും വ്യാപക അക്രമങ്ങള്‍ അരങ്ങേറിയരുന്നു. സ്ഥലത്ത് നിലവില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: