കണ്ണൂര്‍ തളാപ്പില്‍ അരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കണ്ണൂര്‍: തളാപ്പില്‍ വച്ച് അരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. തളാപ്പ് സ്വദേശിയായ ഹുസൈന്‍കുഞ്ഞി(32)യെയാണ് ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തത്. ചെറുപൊതികളിലാക്കി ബൈക്കില്‍ വിതരണത്തിനായി കൊണ്ടുവരുന്നതിനിടയിലാണ് എസ്.ഐ വിനോദനും സംഘവും യുവാവിനെ പിടികൂടിയത്. നഗരത്തില്‍ കഞ്ചാവ് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായ ഹുസൈന്‍ കുഞ്ഞി. കഴിഞ്ഞദിവസം ഒന്നരകിലോ കഞ്ചാവുമായി മറ്റൊരു യുവാവിനെ പള്ളിക്കുന്ന് മൂകാംബിക റോഡില്‍ വച്ച് എസ്.ഐ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തിരുന്നു
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal