എസ്.ഡി.പി.ഐ-സി.പി.എം സംഘർഷം : 40 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
മുഴപ്പിലങ്ങാട്: കഴിഞ്ഞദിവസം മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ 40 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ എടക്കാട് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട് മഠം പിലാച്ചേരി പള്ളിക്ക് സമീപം നടന്ന സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹാബിസ്, വൈസ് പ്രസിഡണ്ട് കെ. സിന്ധു എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. SDPI – CPIM തമ്മില്‍ നടന്ന അക്രമണത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പഞ്ചായത്ത് ഭാരവാഹികള്‍ക്കെതിരെയാണ് കൈയ്യേറ്റം നടന്നത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ എടക്കാട് ബത്തയിൽ. ബി.മൂസക്കുട്ടി, ടി.സി നിബ്രാസ്, കാഞ്ഞങ്ങാട് പള്ളിക്ക് സമീപം താമസിക്കുന്ന മൻസൂർ തങ്ങൾ ഉള്‍പ്പെടെയുള്ള 40 പേര്‍ക്കെതിരെയാണ് കേസ്.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal