തൊണ്ടിയിൽ പാലത്തിന്റെ അപ്രോച്ച് റോഡ് പ്രവൃത്തി ആരംഭിക്കാ ത്തതിൽ എംഎൽഎക്കെതിരെ പ്രതിഷേധം
തൊണ്ടിയിൽ പാലത്തിന്റെ അപ്രോച്ച് റോഡ് പ്രവൃത്തി ആരംഭിക്കാ ത്തതിൽ എംഎൽഎക്കെതിരെ പ്രതിഷേധം. പുതിയതായി നിർമ്മിച്ച പാലത്തിനിരുവശവും സണ്ണി ജോസഫ്എംഎൽഎയുടെ ഫ്ളക്സ് ബോർഡ് വെച്ച് അതിൽ ചെരുപ്പ് മാല അണിയിച്ചാണ് പ്രതിഷേധം. ആരാണ് പ്രതിഷേധിച്ച് ഫ്ളക്സ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല. തൊണ്ടിയിൽ പാലം പ്രവൃത്തി ആരംഭിച്ചിട്ട് രണ്ട് വർഷത്തോളമായിട്ടും ഗതാഗതയോഗ്യമാക്കാൻ സാധിക്കാതെ വന്നതിലുള്ള പ്രതിഷേധമാണിതെന്നാണ് സൂചന.അപ്രാച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നതിനാലാണ് പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കാത്തത്. പാലത്തിനോടനു ബന്ധിച്ച് താല്കാലിക പാലവും അപകടാവസ്ഥയിലാണ്.പ്രവൃത്തി പൂർത്തികരിക്കാൻ സാധിക്കാതെ വന്നതോടെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്.
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal