തലശ്ശേരിയിലെ ഇല്ലിക്കൽ മീഡിയ ഫോട്ടോഗ്രാഫി മൽസരം നടത്തുന്നു. പ്രവേശന ഫീസ് ഈടാക്കാതെ ആർക്കും ഇൻസ്റ്റഗ്രാമിലൂടെ ഫോട്ടോ അയക്കാം

കണ്ണൂർ:ഓൺലൈൻ മീഡിയ രംഗത്തെ പ്രമുഖ സ്ഥാപനമായ തലശ്ശേരിയിലെ ഇല്ലിക്കൽ മീഡിയ ഫോട്ടോഗ്രാഫി മൽസരം നടത്തുന്നു. പ്രവേശന ഫീസ് ഈടാക്കാതെ ആർക്കും ഇൻസ്റ്റഗ്രാമിലൂടെ ഫോട്ടോ അയക്കാം.ഡി.എസ്.എൽ.ആർ ലോ മൊബൈൽ ഫോണിലോ പകർത്തിയ ചിത്രങ്ങൾ പരിഗണിക്കും.ഇൻസ്റ്റഗ്രാമിലൂടെ അയക്കുന്ന ഫോട്ടോകൾ ellickal media യുടെ ഇൻസ്റ്റഗ്രാമിൽ പ്രസിദ്ധപ്പെടുത്തും.ജൂൺ 31 വരെ എൻട്രികൾ അയക്കാം. ഫോട്ടോഗ്രാഫി രംഗത്തെ വിദഗ്ദ്ധരായിരിക്കും വിധി നിർണയം നടത്തുക.10,000 രൂപയാണ് ഒന്നാം സമ്മാനം. 5,000 രൂപ രണ്ടാം സമ്മാനവും 2,500 രൂപ മൂന്നാം സമ്മാനവും നൽകും. ഫോട്ടോ അയക്കുന്നവർ ഇല്ലിക്കൽ മീഡിയ ഫോളോ ചെയ്യണം.പ്രസിദ്ധപ്പെടുത്തിയ ഫോട്ടോകളിൽ കൂടുതൽ ലൈക്കും കമന്റും നൽകുന്നവർക്ക് പ്രത്യേക ആകർഷക സമ്മാനവും ലഭിക്കും.വ്യത്യസ്ഥ വിഭാഗങ്ങളിലായി പ്രോത്സാഹന സമ്മാനവും ഒരുക്കിയിട്ടുണ്ട്. കഴിവുള്ളവരെ കണ്ടെത്തി പരമാവധി അവസരം നൽകി ഉയർത്തിക്കൊണ്ടുവരികയാണ് ഇത്തരത്തിലുള്ള മൽസരങ്ങളിലൂടെ ഇല്ലിക്കൽ മീഡിയ ഊന്നൽ നൽകുന്നതെന്ന് മാനേജിംഗ് ഡയറക്ടർ റംഷീദ് ഇല്ലിക്കൽ പറഞ്ഞു. തലശ്ശേരിയിലെ ഹോം മെയ്ഡ് ഭക്ഷണ വിഭവങ്ങൾ രുചി വൈവിധ്യത്താൽ ലഭ്യമാവുന്ന ‘ഉപ്പൂമാന്റെ ചായക്കട’ , ഐസ് ക്രീം- കേക്ക്-പേസ്ട്രീസ് എന്നിവയുടെ വ്യത്യസ്ഥതയുമായി പ്രവർത്തനമാരംഭിച്ച’കുൽഫി’, വിദ്യാഭ്യാസ രംഗത്തെ പുതു സംരംഭമായ ഡി- നോട്ട് എന്നിവരാണ് പ്രധാന സ്പോൺസേർസ്.  പരസ്യചിത്രങ്ങൾ, ഡോക്യുമെന്ററി സിനിമകൾ,വെഡ്ഡിംഗ് ഫോട്ടോ-വീഡിയോ ഗ്രാഫി, വോയ്സ് റെക്കോർഡിംഗ് തുടങ്ങിയവയാണ് ഇല്ലിക്കൽ മീഡിയ ചെയ്തു വരുന്നത്. കൂടുതൽ വിവരങ്ങൾക്ക് 8547362640
 9744962640
എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: