എടക്കാട് ടൗണിലെ വാഹനാപകടങ്ങൾക്ക് അറുതിവരുത്താൻ ജനകീയ കൂട്ടായ്മ നിലവിൽ വന്നു

എടക്കാട്: വാഹനയാത്രികർക്കും കാൽനടക്കാർക്കും ഒരുപോലെ ഭീഷണിയായ അപകട മുനമ്പായി മാറിയ എടക്കാട് ബൈപ്പാസ് – ബീച്ച് റോഡ് ജങ്ഷനിലെ ദുരവസ്ഥക്ക് അറുതി വരുത്താൻ ജനകീയ കൂട്ടായ്മ നിലവിൽ വന്നു.

ആറോളം മരണങ്ങൾക്കും നിരവധി പേർക്ക് ഗുരുതര പരിക്കിനും ഇടയാക്കിയ ഒരു പാട് വാഹനാപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇവിടെ ഇന്ന് രാവിലെ വീണ്ടും ഒരു ഹോട്ടൽ തൊഴിലാളി ലോറി തട്ടി മരിച്ച സാഹചര്യത്തിലാണ് പോലീസിന്റെയും പഞ്ചായത്തധി കൃതരുടെയും പൂർണ സഹകരണ ത്തോടെ അപകടങ്ങൾക്ക് അറുതി വരുത്താനുള്ള നടപടികൾക്ക് ജനകീയ കൂട്ടായ്മ രൂപീകരിച്ചത്.

യോഗം കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. പ്രേമവല്ലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.പി. സമീറ അധ്യക്ഷത വഹിച്ചു. എം.കെ. അബൂബക്കർ സ്വാഗതം പറഞ്ഞു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി. ജയരാജൻ, എടക്കാട് പോലീസ് പ്രിൻസിപ്പൽ എസ്.ഐ. കെ. ശശികുമാർ, പി.അബ്ദുൽ മജീദ്, ഒ. സത്യൻ, പി.വി. അബൂബക്കർ, കളത്തിൽ ബഷീർ, പി.അശ്റഫ്, സി.എം. സജേഷ്, എ.പി. ശാഫി, ടി.കെ. സാഹിർ, അബൂട്ടി പാച്ചാക്കര, കെ.കെ. മഗേഷ്, വി.അബൂബക്കർ, സി.പി. ബാബു, ടി.കെ. ബഷീർ, മുഹമ്മദ് റാഫി, ഷാമിൽ തുടങ്ങിയവർ സംസാരിച്ചു.

യോഗത്തിന്റെ തീരുമാനങ്ങൾ:

1) എടക്കാട് ബസാറിൽ നിന്നുള്ള പോസ്റ്റോഫീസ് / മാവേലി സ്റ്റോർ റോഡിൽ വാഹനഗതാഗതം നിരോധിച്ചു കൊണ്ട് അടുത്ത ദിവസം മുതൽ പൂർണമായി അടച്ചിടും.

2) നിലവിലുള്ള രണ്ട് ബസ് ഷെൽട്ടറുകളും മുന്നോട്ട് നീക്കി മാറ്റി സ്ഥാപിക്കാൻ അവ സ്ഥാപിച്ചവർക്ക് നിർദ്ദേശം നൽകും.

3) ഇണ്ടേരി ശിവക്ഷേത്രം , സഫ മസ്ജിദ് എന്നീ രണ്ട് പോയിന്റുകളിൽ യു ടേൺ ഏർപ്പെടുത്തി ഗതാഗതം ക്രമീകരിക്കും. ഇതിനായി പോലീസ് മുൻകയ്യെടുത്ത് പരിശോധന നടത്തും.

4) കണ്ണൂർ, തലശ്ശേരി ദിശകളിൽ സോളാർ റെഡ് വാണിങ് ലൈറ്റും അപകട മുന്നറിയിപ്പ് / വേഗത നിയന്ത്രണ ബോർഡും സ്പോൺസർമാരുടെ സഹായത്തോടെ സ്ഥാപിക്കും.

5) ജങ്ഷന് ചുറ്റുവട്ടത്ത് പാർക്കിങ് നിരോധിക്കും.

6) ഇവിടം പോലീസ് സാന്നിധ്യം ഉറപ്പു വരുത്താൻ ശ്രമിക്കും.

7) ജങ്ഷന് സമീപം സി സി ടി വി ക്യാമറ ഏർപ്പെടുത്താൻ ശ്രമിക്കും.

8) റോഡിൽ പതിപ്പിക്കുന്ന ആധുനിക രീതിയിലുള്ള സ്പീഡ് ബ്രെയ്ക്കർ സ്ഥാപിക്കാനുള്ള ശ്രമത്തിന് റോഡധികൃതരുമായി ബന്ധപ്പെടും.

9) ബീച്ച് റോഡിന്റെ അറ്റമുള്ള ഭാഗം ഉയർത്തുവാൻ പഞ്ചായത്തിനോട് അഭ്യർത്ഥിച്ചു.

10) ജങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ പഞ്ചായത്തിനോട് അഭ്യർത്ഥിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പോലീസ് സബ് ഇൻസ്പെക്ടറും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. യോഗത്തിൽ വെച്ച് “എടക്കാട് ടൗൺ ട്രാഫിക് ജാഗ്രതാ സമിതി” രൂപീകരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി. പ്രേമവല്ലി (ചെയർപേഴ്സൺ), എം.കെ. അബൂബക്കർ (കൺവീനർ), വാർഡ് മെമ്പർ സി.പി. സമീറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി.ജയരാജൻ, സി.പി. മനോജ്, അബൂട്ടി പാച്ചാക്കര (വൈസ് ചെയർമാൻമാർ), ഒ. സത്യൻ, പി.ബി. മൂസക്കുട്ടി, കെ.കെ. മഗേഷ്, ടി.കെ. ബഷീർ (ജോയിന്റ് കൺവീനർമാർ ) എന്നിവരാണ് ഭാരവാഹികൾ. കെ.ഇ.യു.പി സ്കൂളിൽ കോവിഡ് മാനദണ്ഡം പാലിച്ചു ചേർന്ന യോഗത്തിൽ ഒ. സത്യൻ നന്ദി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: