കെ.എം. ഷാജി രേഖകള്‍ സമര്‍പ്പിക്കാനായി ഇന്ന് വിജിലന്‍സിന് മുന്നില്‍ ഹാജരായി.

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി എം.എല്‍.എ. രേഖകള്‍ സമര്‍പ്പിക്കാനായി വിജിലന്‍സിന് മുന്നില്‍ ഹാജരായി. ഇന്ന് രാവിലയോടെയാണ് കോഴിക്കോട്  തൊണ്ടയാടുള്ള വിജിലന്‍സ് ആന്‍ഡ് ആന്‍ഡ് കറപ്ഷന്‍ ബ്യൂറോ ഓഫീസില്‍ ഹാജരായത്.  
വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത അരക്കോടിയോളം രൂപയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച വിജിലന്‍സ് ഷാജിയെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കണം എന്നായിരുന്നു അന്ന് ഷാജി ആവശ്യപ്പെട്ടത്. ഈ  രേഖകളുമായാണ് ഇന്ന് ഷാജി ഹാജരായതെന്നാണ് അറിയുന്നത്. 
മുസ്ലിം ലീഗ് സെക്രട്ടറി കൂടിയായ കെ.എം. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍നിന്നാണ് 48 ലക്ഷത്തിലധികം രൂപ വിജിലന്‍സ് പിടിച്ചെടുത്തത്. ഇതിന് രേഖ ഹാജരാക്കാന്‍ ഒരാഴ്ച ഷാജിക്ക് സമയം അനുവദിച്ചിരുന്നു.
സ്വര്‍ണവും വിദേശ കറന്‍സിയും പിടിച്ചെടുത്തിരുന്നുവെങ്കിലും അത് വിട്ട് കൊടുത്തു. ഇതിനിടെ ഷാജിയുടെ വീടുകള്‍ അളന്നു തിട്ടപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പിന് വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഷാജിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് വീടുകള്‍ അളക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: