എൻ.സി.പി നേതാവ് കെ.കെ.രാജൻ അന്തരിച്ചു

ചക്കരക്കൽ: എൻ.സി.പി. സംസ്ഥാന ജനറൽ സിക്രട്ടറിയും സീനിയർ നേതാവുമായ കെ.കെ.രാജൻ അന്തരിച്ചു. അഞ്ചരക്കണ്ടി, ചക്കരക്കല്ല് മേഖലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു.
കോവിഡ് ബാധിതനായ അദ്ദേഹം അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് നെഗറ്റീവ് ആയെങ്കിലും മറ്റ് അസുഖങ്ങൾ കാരണം മരണപ്പെടുകയായിരുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വേണ്ടി പ്രവർത്തന രംഗത്ത് സജീവമായിരുന്നു.മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ നേതാക്കളുമായി വ്യക്തി ബന്ധമുള്ള സീനിയർ നേതാവ് കൂടിയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട രാജേട്ടൻ.
കെ കെ രാജന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇടതുപക്ഷ പ്രസ്ഥാനത്തിനും കണ്ണൂരിന്റെ രാഷ്ട്രീയ- സാമൂഹ്യ മേഖലയ്ക്കും കനത്ത നഷ്ടമാണ് അദേഹത്തിന്റെ വിയോഗമെന്ന് പിണറായി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: